26 December, 2019 10:20:54 PM
ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ട് താരം
ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 135 മത്സരങ്ങള്‍ കളിച്ച മറ്റൊരു ഇംഗ്ലണ്ട് താരമായ സ്റ്റുവര്‍ട്ട് ബ്രോഡ് ആണ് ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചവരില്‍ രണ്ടാം രണ്ടാം സ്ഥാനത്ത് ഉള്ളത്.
ദീര്‍ഘ കാലത്തെ പരിക്കിന് ശേഷമാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ആഷസ് പരമ്ബരയില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ ഇറങ്ങിയ ആന്‍ഡേഴ്‌സണ്‍ നാല് ഓവര്‍ ബൗള്‍ ചെയ്തതിന് ശേഷം പരിക്ക് മൂലം മത്സരം പൂര്‍ത്തിയാക്കിയിരുന്നില്ല. തുടര്‍ന്ന് ഇന്നാണ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. മത്സരത്തിലെ ആദ്യ ബൗളില്‍ തന്നെ ഡീന്‍ എന്‍ഗറുടെ വിക്കറ്റ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തുകയും ചെയ്തിരുന്നു.