22 December, 2019 02:32:43 PM
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരം: ഇന്ത്യയ്ക്ക് ബൗളിംഗ്
കട്ടക്ക്: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ന് കട്ടക്കില്‍ ആരംഭിച്ചു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരത്തിലെ ജയമാണ് പരമ്പര വിജയികളെ നിര്‍ണയിക്കുക.
ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലേറ്റ എട്ടു വിക്കറ്റിന്റെ തോല്‍വി വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിലെ ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറികളും കുല്‍ദീപ് യാദവിന്റെ ഹാട്രിക്ക് പ്രകടനവും ഇന്ത്യക്കു 107 റണ്‍സിന്റെ മികച്ച ജയം രണ്ടാം ഏകദിനത്തില്‍ നേടിത്തന്നത്.
രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ പേസര്‍ ദീപക് ചഹര്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. പകരക്കാരനായി ടീമിനൊപ്പം ചേര്‍ന്ന നവ്ദീപ് സെയ്‌നിയെ ടീമില്‍ ഉള്‍പ്പെടുത്തി.