21 December, 2019 04:07:05 PM


ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ



ഡല്‍ഹി :  ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച കട്ടക്കില്‍ നടക്കും. ബറാബതി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു 1.30നാണ് മല്‍സരം ആരംഭിക്കുന്നത്. പരമ്ബരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഈ മൂന്നാം മത്സരത്തിലെ ജയമാണ് പരമ്ബര വിജയികളെ നിര്‍ണയിക്കുക.


ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലേറ്റ എട്ടു വിക്കറ്റിന്റെ തോല്‍വി വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിലെ ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യ മറികടന്നു . ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറികളും കുല്‍ദീപ് യാദവിന്റെ ഹാട്രിക്ക് പ്രകടനവും ഇന്ത്യക്കു 107 റണ്‍സിന്റെ മികച്ച ജയം രണ്ടാം ഏകദിനത്തില്‍ നേടിത്തന്നത്.രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ പേസര്‍ ദീപക് ചഹര്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. പകരക്കാരനായി ടീമിനൊപ്പം ചേര്‍ന്ന നവദീപ് സെയ്നി പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K