04 April, 2016 04:01:10 PM
ട്വന്‍റി 20 യിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അഫ്രീദി സ്ഥാനമൊഴിഞ്ഞു
ദുബായ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പാകിസ്‌താന്‍ നായകന്‍ ഷാഹിദ് അഫ്രീദി ട്വന്റി 20 ടീമിന്റെ നായകസ്‌ഥാനമൊഴിഞ്ഞു. നേരത്തെ ടെസ്‌റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച അഫ്രീദി ലോകകപ്പിനു ശേഷം ട്വന്റി 20യില്‍ നിന്നു വിരമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനം മാറ്റിയ താരം ടി 20യില്‍ തുടര്‍ന്നും കളിക്കുമെന്ന് ഇന്നലെ വ്യക്‌തമാക്കി. രാജ്യത്തിനു വേണ്ടി തന്നാല്‍ കഴിയുന്ന വിധം നന്നായി കളിച്ചെന്നും ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും രാജ്യത്തെ നയിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നുവെന്നും രാജി പ്രഖ്യാപനം നടത്തിയ വാര്‍ത്താക്കുറിപ്പില്‍ അഫ്രീദി പറഞ്ഞു