18 December, 2019 01:30:25 PM


ബി.എന്‍.മല്ലിക് സ്‌മാരക അഖിലേന്ത്യ പൊലീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ കേരള പൊലീസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി



ബി.എന്‍.മല്ലിക് സ്‌മാരക അഖിലേന്ത്യ പൊലീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ കേരള പൊലീസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. നിലവിലെ ജേതാക്കളായ സിആര്‍പിഎഫിനെ 2-0നാണു കേരളം കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തു നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ സിആര്‍പിഎഫിനോട് തോറ്റാണു കേരളം പുറത്തായത്. അതിനുപകരം വീട്ടിയാണ് ഇത്തവണ കേരളപോലീസ് കപ്പ് നേടിയത്.

ഫൈനലി‍ല്‍ യു.ജിംഷാദാണു കേരളത്തിന്‍റെ 2 ഗോളുകളും നേടിയത്. ടൂര്‍ണമെന്‍റില്‍ ആകെ 5 ഗോളുകള്‍ നേടി ഫിറോസ് കളത്തിങ്ങല്‍ ടോപ് സ്കോററായി. കേരളത്തിന്‍റെ ക്യാപ്റ്റന്‍ കൂടിയായ പി.പി.നിഷാദാണു മികച്ച ഗോള്‍കീപ്പര്‍.എസ്.സുനിലാണു കേരളത്തിന്‍റെ പരിശീലകന്‍. ടിപി.അബ്ദുറഹ്മാനാണു സഹപരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ യു.ഷറഫലി ടീം മാനേജരായും ഐ.എം.വിജയന്‍ ടെക്നിക്കല്‍ ഡയറക്ടറായും ടീമിനൊപ്പമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K