15 December, 2019 04:22:44 PM
ദേശീയ സീനിയര്‍ സ്കൂള്‍ കായികമേള: 273 പോയന്‍റോടെ കേരളത്തിന് കിരീടം
സംഗ്രൂര്‍ (പഞ്ചാബ്): ദേശീയ സീനിയര്‍ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. 273 പോയന്‍റോടെ ഓവറോള്‍ കിരീടമാണ് കേരളം സ്വന്തമാക്കിയത്. നാലു സ്വര്‍ണം നേടിയ ആന്‍സി സോജന്‍ ആണ് മീറ്റിലെ താരം.
മീറ്റിന്‍റെ അവസാന ദിനമായ ഇന്ന് ആറ് മത്സരങ്ങളിലും കേരളം മെഡല്‍ നേട്ടമുണ്ടാക്കി.
100, 200 മീറ്റര്‍, ലോങ് ജംപ്, 4x100 മീറ്റര്‍ റിലേയിലുമാണ് ആന്‍സി സ്വര്‍ണം നേടിയത്