14 December, 2019 01:04:47 PM


രണ്ടാം സ്വര്‍ണവും കൈകളിലാക്കി കേരളത്തിന്റെ സ്വന്തം ആന്‍സി സോജന്‍



സംഗ്രൂര്‍ (പഞ്ചാബ്): ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് വീണ്ടും സ്വര്‍ണം. 100 മീറ്ററിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ 200 മീറ്റര്‍ വിഭാഗത്തില്‍ ആന്‍സി ഒന്നാമതെത്തി. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ആന്‍സിയുടെ സ്വര്‍ണം. ഇതോടെ മീറ്റിലെ ആന്‍സിയുടെ മെഡല്‍ നേട്ടം രണ്ടായി.


100 മീറ്ററില്‍ 12.10 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ആന്‍സി കേരളത്തിന്റെ ആദ്യ സ്വര്‍ണം നേടിയത്. നാട്ടിക ഫിഷറീസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ആന്‍സി ഇന്ന് ലോംങ്ജംപിലും മത്സരിക്കുന്നുണ്ട്. ലോംങ്ജംപ് യോഗ്യതാ റൗണ്ടില്‍ ആന്‍സി മീറ്റ് റെക്കോഡിനേക്കാള്‍ (6.05 മീറ്റര്‍) മികച്ച ദൂരം കണ്ടെത്തിയിരുന്നു. 6.08 മീറ്റര്‍ ദൂരമാണ് ആന്‍സി ചാടിക്കടന്നത്. ഇതിലും സ്വര്‍ണം നേടി ആന്‍സി ട്രിപ്പിള്‍ തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരള ക്യാംപ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K