13 December, 2019 07:18:56 PM
ഐ എസ് എല്‍; എട്ടാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു
ദില്ലി : ഐ എസ് എല്ലിലെ എട്ടാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു. ഇന്ന് ഹോം മത്സരത്തില്‍ ജംഷദ്പൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. ദീര്‍ഘകാലമായി പരിക്ക് കാരണം പുറത്തായിരുന്ന മരിയോ ആര്‍ക്കസ് ഇന്ന് ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ സഹല്‍ ആദ്യ ഇലവനില്‍ ഇന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഒഗ്‌ബെചെ ഇന്ന് ടീമിലെ ഇല്ല. രാഹുല്‍ കെപി, ഹക്കു എന്നിവരും ഇന്ന് ആദ്യ ഇലവനില്‍ ഇല്ല.
മെസ്സി ആണ് ഒഗ്‌ബെചെയുടെ അഭാവത്തില്‍ അറ്റാക്കിന്റെ ചുമതല.
കേരള ബ്ലാസ്റ്റേഴ്‌സ്; രെഹ്നേഷ്, ജെസ്സെല്‍, ഡ്രൊബരോവ്,രാജു, റാകിപ്, ആര്‍കസ്, സിഡോഞ്ച, ജീക്‌സണ്‍, സത്യസെന്‍, ഹാളിചരണ്‍, മെസ്സി