12 December, 2019 08:22:25 PM
മഞ്ഞപ്പടക്ക് വീണ്ടും തിരിച്ചടി: ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ഒഗ്‌ബെചെയ്ക്ക് പരിക്ക്; രണ്ട് മത്സരങ്ങള നഷ്ടപ്പെടും
കൊച്ചി : മഞ്ഞപ്പടയ്ക്ക് വീണ്ടും തിരിച്ചടി. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ഒഗ്‌ബെചെയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് കാരണം കളിക്കാതിരുന്ന ഒഗ്‌ബെചെ ടീമിലെത്താന്‍ ഇനിയും വൈകും. ബ്ലാസ്റ്റേഴ്‌സ് ന്യൂസിന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ടാഴ്ചയോളം താരം പുറത്തിരിക്കും.
വിജയ പ്രതീക്ഷകളുമായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ പുതിയ പരിക്കിന്റെ വാര്‍ത്ത നിരാശ നല്‍കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജംഷദ്പൂരിനെതിരായ മത്സരവും ചെന്നൈയിന് എതിരായ മത്സരവും ഒഗ്‌ബെചെയ്ക്ക് നഷ്ടമാകും. ഇനി ഡിസംബര്‍ 28ആം തീയതി കൊച്ചിയില്‍ വെച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.