11 December, 2019 05:54:22 PM
അവധിക്കാലത്ത് ക്രിക്കറ്റ് പരിശീലനത്തിന് അവസരം ഒരുക്കി മാന്നാനം സെന്‍റ് എഫ്രേംസ് സ്‌പോര്‍ട്‌സ് അക്കാദമി
കോട്ടയം: മാന്നാനം സെന്‍റ് എഫ്രേംസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി (5 മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍) ഡിസംബര്‍ 21 മുതല്‍ 28 വരെ ക്രിക്കറ്റ് പരിശീലനക്യാമ്പ് നടത്തും. സ്റ്റാര്‍ട്‌സിന്‍റെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെയും സഹകരണത്തോടെ അക്കാദമിയുടെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ നടത്തുന്ന ക്യാമ്പിന് സംസ്ഥാനത്തെ വിദഗ്ധ പരിശീലകര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9846786566 (ജിതിന്‍), 9946715612 (അരുണ്‍), 8086073279 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറക്ടര്‍ ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കല്‍ അറിയിച്ചു.