11 December, 2019 10:39:45 AM
ചാമ്പ്യന്‍സ് ലീഗ്; ഇന്‍റര്‍മിലാനെ തോല്‍പിച്ച് ബാഴ്‌സ; ലിവര്‍പൂളും ചെല്‍സിയും വലന്‍സിയയും ജയിച്ചുകയറി
മാഡ്രിഡ്: ഇറ്റാലയിന്‍ ശ്കതികളായ ഇന്ര്‍മിലാന്‍റെ ചാമ്ബ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ തകര്‍ത്ത് ബാഴ്‌സലോണയുടെ രണ്ടാം നിര ടീം. സൂപ്പര്‍താരം മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണക്കായി 17കാരന്‍ അന്‍സു ഫാറ്റിയാണ് വിജയ ഗോള്‍ നേടിയത് (2-1). അവസാന അഞ്ച് മിനുറ്റില്‍ പകരനായിറങ്ങിയ അന്‍സു 86ാം മിനിറ്ററിലാണ് ഗോള്‍ നേടിയത്.
ഫ്രഞ്ച് ടീം ലില്ലെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ടാമി അബ്രഹാം, സീസര്‍ അസ്പിലിക്യൂട്ട എന്നിവരാണ് ചെല്‍സിക്കായി സ്കോര്‍ ചെയ്തത്. അതേസമയം ഗ്രൂപ്പ് ഇയില്‍ ആസ്ട്രിയന്‍ ക്ലബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെതിരെ 2-0ത്തിന്‍െറ ജയത്തോടെ ലിവര്‍പൂള്‍ ഗ്രൂപ്പ് ചാമ്ബ്യന്മാരായി. നാബി കെയ്റ്റ(57), മുഹമ്മദ് സലാ(58) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്.
ഗ്രൂപ്പില്‍ രണ്ടാമതെത്തിയ നപ്പോളിയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗെങ്കിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് നപ്പോളിയുടെ നോക്കൗട്ട് പ്രവേശനം. വലന്‍സിയയോട് (1-0) തോറ്റ് അയാക്‌സ് ചാമ്ബ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി. 2-1ന് സ്ലാവിയ പ്രേഗിന് തോല്‍പിച്ച ബൊറൂസിയ ഡോട്ട്മുണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന എഫ് ഗ്രൂപ്പിലെ രണ്ടാമത്തെ ടീമായി.