08 December, 2019 05:10:02 PM


സഞ്ജു സാംസണ് ഹോം ഗ്രൗണ്ടില്‍ ഒരു അവസരം നല്‍കണം; സച്ചിന്‍റെ ആരാധകര്‍ പറയുന്നു



തിരുവനന്തപുരം: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭാവം കടുത്ത് നഷ്ടമെന്ന് ആരാധകര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സച്ചിന്റെ കടുത്ത് ആരാധകനായ സുധീര്‍ കുമാര്‍  ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരം കാണാന്‍ തലസ്ഥാനത്ത് എത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഹോം ഗ്രൗണ്ടില്‍ ഒരു അവസരം നല്‍കണമെന്നാണ് സുധീറിന്റെ അഭിപ്രായം.


ഇന്ത്യ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന് സുധീര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''കാര്യവട്ടത്ത് ഒരു മത്സരം കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ ഭാഗ്യ മൈതാനമാണിത്. ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് കരുത്തരാണ്. എന്നാല്‍ രാഹുലും രോഹിതും കോലിയും ഉള്‍പ്പെടുന്ന മുന്‍നിര ഇന്ത്യക്ക് വിജയം കൊണ്ടുവരും.


തീര്‍ച്ചയായും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇല്ലാതെ പോയത് ഒരു നഷ്ടമായി തോന്നുന്നുണ്ട്. അദ്ദേഹം വിരമിച്ച ശേഷം ടീം ഇന്ത്യക്ക് ഒന്നാകെ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഞ്ജു സാംസണ് ടീമില്‍ അവസരം നല്‍കണം. സഞ്ജുവിന്റെ ഹോം ഗ്രൗണ്ടാണിത്. ഇവിടെ അദ്ദേഹത്തിന് നന്നായി കളിക്കാന്‍ സാധിക്കും. ആരാധകരുടെ ആവശ്യം ഉയരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K