06 December, 2019 04:59:34 PM


ഇടിക്കൂട്ടില്‍ കേരളത്തിന്‍റെ യശസുയര്‍ത്തി ഇന്ദ്രജയും സെമിയില്‍



കണ്ണൂര്‍: ഇടിക്കൂട്ടില്‍ കേരളത്തിന്‍റെ യശസ് ഉയര്‍ത്തി ദേശീയ വനിത സീനിയര്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ക്യാര്‍ട്ടറില്‍ കേരളത്തിന് രണ്ടു സെമി. 48 കിലോ ഭാരത്തില്‍ അന്‍ജു സാബുവിനു പിന്നാലെ, 75 കിലോ ഭാരത്തില്‍ ഇന്ദ്രജയാണ് സെമിയിലെത്തിയത്. ഇന്ദ്രജ മികച്ച പഞ്ചിലൂടെയാണ് പുനെയുടെ മനു ബദലിനെ തോല്‍പ്പിച്ചത്.


അന്‍ജു എതിരാളി ഹരിയാനയുടെ ആരതിയെ തറപ്പറ്റിച്ചത്. മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോള്‍ എതിരില്ലാതെ അഞ്ച് ജഡ്ജികളുടെ അനുകൂല തീരുമാനത്തിലൂടെയാണ് അന്‍ജു സെമിയില്‍ കയറിയത്. കേരളത്തിനായി 81 പ്ലസ് ഭാരത്തില്‍ അനശ്വര വൈകിട്ട് ഇടിക്കൂട്ടിലിറങ്ങും. അന്‍ജുവും ഇന്ദ്രജയും സെമിയില്‍ കയറിയതോടെ കേരളത്തിന് മെഡലുറപ്പായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K