02 April, 2016 10:31:57 AM
ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ശ്രീനഗര്‍ എന്‍.ഐ.റ്റി ക്യാമ്പസ് അടച്ചിട്ടു
ശ്രീനഗര്‍: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്‍റി20 സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിനേത്തുടര്‍ന്നായ സംഘര്‍ഷത്തില്‍ ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ക്യാമ്പസ് അടച്ചിട്ടു.
ഇന്ത്യയുടെ തോല്‍വി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചതിനെതിരെ മറ്റൊരു വിഭാഗം സംഘടിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
പ്രശ്‌നം വഷളായതോടെ എന്‍ഐടി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരീക്ഷം സാധാരണ നിലയിലാണെന്നും എന്‍.ഐ.ടി ഉടന്‍ തുറക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയാഘോഷം നടന്നപ്പോള്‍ ജമ്മു കശ്മീരിന് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ പോലീസിന് നേരെ കല്ലേറും നടന്നു. തുടര്‍ന്ന് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകപ്രയോഗവുമുണ്ടായി.