04 December, 2019 04:29:24 PM


ടെസ്റ്റ് റാങ്കിംഗില്‍ സ്മിത്തിനെ പിന്തള്ളി കോഹ്‌ലിക്കുതിപ്പ്

ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തി. ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നമതെത്തിയത്.   പാകിസ്ഥാനെതിരായ പരമ്പരയില്‍ തിളങ്ങാന്‍ കഴിയാത്തതാണ് സ്മിത്തിന് തിരിച്ചടിയായത്. 

ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ(136 റണ്‍സ്) കോലി 928 പോയിന്റിലെത്തിയിരുന്നു. എന്നാല്‍ അഡ്ലെയ്ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്മിത്ത് 923 പോയന്റിലേക്ക് വീണു. എന്നാല്‍ അഡ്ലെയ്ഡില്‍ ട്രിപ്പിള്‍ സെഞ്ചുറി(335* റണ്‍സ്) സ്വന്തമാക്കി വാര്‍ണര്‍ 12 സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തി. അതേസമയം പാകിസ്ഥാനെതിരെ ഗംഭീര പ്രകടനം പുറത്തെടുത്ത ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷ്ഗ്‌നെയും റാങ്കിംഗില്‍ വമ്പന്‍ നേട്ടമുണ്ടാക്കി. ഈ വര്‍ഷാദ്യം 110-ാം റാങ്കിലായിരുന്ന ലാബുഷാഗ്നെ കരിയറിലാദ്യമായി ആദ്യ പത്തിലെത്തി(എട്ടാം റാങ്ക്).

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും തുടരുന്നു. ആറാമതുള്ള അജിങ്ക്യ രഹാനെയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി(226 റണ്‍സ്) നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് നാല് സ്ഥാനങ്ങളുയര്‍ന്ന് ഏഴാം സ്ഥാനത്തേക്ക് മുന്നേറി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K