03 December, 2019 06:46:01 PM


മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്‍റെ സ്‌പിരിറ്റ്‌ ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡിന്




മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്‍റെ സ്‌പിരിറ്റ്‌ ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡിന്. ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് ശേഷത്തിനിടയിലും ടീമംഗങ്ങള്‍ കാണിച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണ് ഈ പുരസ്‌കാരത്തിന് ന്യൂസിലാന്‍ഡിനെ അര്‍ഹരാക്കിയത്. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നിര്‍ഭാഗ്യം മൂലം ലോകകപ്പ് നഷ്ട്ടപെട്ടപ്പോഴും നിസ്വാര്‍ത്ഥതയോടും അടക്കത്തോടെയുമാണ് ന്യൂസിലാന്‍ഡ് പെരുമാറിയത്.

" ഈ പുരസ്‌കാരത്തിന് ന്യൂസിലാന്‍ഡ് തീര്‍ച്ചയായും അര്‍ഹരാണ്. അത്തരമൊരു ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലും അവര്‍ ക്രിക്കറ്റിന്‍റെ മാന്യത കാത്തുസൂക്ഷിച്ചു. മത്സരശേഷവും അവരുടെ മാന്യതയെ പറ്റി നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ട് " എം സി സി പ്രസിഡന്റ് കുമാര്‍ സംഗക്കാര പറഞ്ഞു.

ഫൈനലില്‍ നിശ്ചിത 50 ഓവറിലും സൂപ്പറോവറിലും ഇരുടീമുകളിലും ഒപ്പമെത്തിയതിനെ തുടര്‍ന്ന് ഇന്നിങ്സില്‍ നേടിയ ബൗണ്ടറികളുടെ അടിസ്ഥാനത്തിലായിരുന്നു ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K