02 December, 2019 03:13:04 PM
കിരീടവിജയത്തിനു പിന്നാലെ മനീഷ് പാണ്ഡെ വിവാഹിതനായി; മിന്ന് കെട്ടിയത് നടി ആശ്രിത ഷെട്ടിയെ
മുംബൈ: വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടകയെ വിജയത്തിലെത്തിച്ചതിനു പിന്നാലെ ഇന്ത്യൻ താരം മനീഷ് പാണ്ഡെയ്ക്ക് മിന്നുകെട്ട്. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെയാണ് മുപ്പതുകാരനായ പാണ്ഡെ താലിചാർത്തിയത്. സൂറത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെയാണ് പാണ്ഡെ മുംബൈയിലെത്തിയത്. മനീഷ് പാണ്ഡെയുടെയും ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ.