26 November, 2019 12:20:38 AM
പാക് ടീമിനോട് കൂലി വാങ്ങാതെ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍: സന്തോഷത്താല്‍ പാക് താരങ്ങള്‍ തിരികെ നല്‍കിയത്
സിഡ്‌നി : വളരെ ദയനീയമായ തോല്‍വിയാണ് പാക് ക്രിക്കറ്റ് ടീമിന് ഓസ്‌ട്രേലിയക്കെതിരെ ഏറ്റ് വാങ്ങിയത്. രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും അഞ്ച് റണ്ണിനുമാണ് പാക് പട തോറ്റത്. എന്നാല്‍ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലെ നാണം കെട്ട് തോല്‍വി മറക്കാന്‍ പാക് താരങ്ങള്‍ക്ക് മറ്റൊരു അവസ്മരണീയമായ ഒരു സംഭവം നടന്നു.
യാസിര്‍ ഷായും നസീര്‍ ഖാനും അടക്കം ഏതാനും പാക് താരങ്ങള്‍ മത്സരശേഷം ടാക്‌സിയില്‍ റെസ്‌റ്റോറന്റിലേക്ക് പോയി. ഇന്ത്യക്കാരനായ ഒരു ക്രിക്കറ്റ് ആരാധകനായിരുന്നു ടാക്‌സി ഡ്രൈവര്‍. ഇന്ത്യയും പാകിസ്ഥാനും കളിക്കളത്തില്‍ ശത്രുക്കള്‍ ആയിരുന്നുവെങ്കിലും പാക് ടീം കാറില്‍ കയറിയ സന്തോഷത്തിലായിരുന്നു ഡ്രൈവര്‍. അതുകൊണ്ട് തന്നെ റെസ്‌റ്റോറന്റില്‍ ഇറങ്ങിയ താരങ്ങളില്‍ നിന്നും അദ്ദേഹം ടാക്‌സി കൂലി വാങ്ങാന്‍ കൂട്ടാക്കിയില്ല.
ഈ സ്‌നേഹത്തിന് മനസ്സ് നിറഞ്ഞ കളിക്കാര്‍ ഡ്രൈവറെ റെസ്‌റ്റോറന്റില്‍ ഡിന്നറിന് ക്ഷണിക്കാന്‍ മറന്നില്ല. ടെസ്റ്റിന്റെ കമന്റിക്കിടെ അവതാരകന്‍ അലിസണ്‍ ജോണ്‍സണ്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സനോട് പറഞ്ഞതാണ് ഈ കഥ. ഈ കഥ പറച്ചില്‍ നിമിഷങ്ങള്‍ക്കിടയില്‍ തന്നെ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. ഗാബയിലേക്ക് ഇതേ ടാക്‌സിയില്‍ താനും സഞ്ചരിച്ചിട്ടുണ്ടെന്നും വീഡിയോയില്‍ അലിസണ്‍ പറഞ്ഞു.