23 November, 2019 10:33:48 PM
ഛേത്രിയുടെ ഷോട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണു; ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി. ബംഗളൂരു എഫ്സിയോട് ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്. 55-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ചത്. ഡിമാസ് ഡെല്‍ഗാഡോയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍. ഈ ജയത്തോടെ ഒന്‍പത് പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. ബ്ലാസ്റ്റേഴ്സിനു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.