17 November, 2019 04:19:36 PM
സ്കൂൾ കായിക മേള; ലോംഗ് ജംപിൽ ദേശീയ റെക്കോർഡ് തകർത്ത ആൻസിക്ക് ഇരട്ട സ്വര്‍ണ്ണം
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ വേഗമേറിയ താരം ആന്‍സി സോജന്. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറു മീറ്റര്‍ മത്സരത്തിലാണ് ആന്‍സി നേട്ടം സ്വന്തമാക്കിയത്. 12.05 സെക്കന്‍ഡിലാണ് ആന്‍സി ഫിനിഷ് ചെയ്തത്. ആന്‍ റോസ് ടോമിക്ക് വെള്ളിയും പി.ടി. അഞ്ജലിക്ക് വെങ്കലവും ലഭിച്ചു. മീറ്റില്‍ ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ ലോംഗ് ജംപില്‍ ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെയാണ് ആന്‍സി സ്വര്‍ണം സ്വന്തമാക്കിയത്.