07 November, 2019 08:50:21 PM


ചാഹല്‍ തിളങ്ങി; രണ്ടാം ട്വന്‍റി 20 മത്സരത്തില്‍ ബംഗ്ലാദേശിനെ 153ല്‍ ഒതുക്കി ഇന്ത്യ



രാജ്കോട്ട്: രണ്ടാം ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ബംഗ്ലകളെ ബാറ്റിനയച്ചു. നിശ്ചിത ഓവരില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞുള്ളു. മുഹമ്മദ്നയീം (36), ലിട്ടണ്‍ ദാസ് (29), സൗമ്യ സര്‍ക്കാര്‍ (30), മഹ്മൂദുല്ല(30) എന്നിവരാണ് ബംഗ്ലാദേശ് നിരയിലെ സ്കോറര്‍മാര്‍. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.


ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, വിജയത്തുടര്‍ച്ച ലക്ഷ്യമിടുകയാണ് ബംഗ്ലാദേശ്. ന്യൂഡല്‍ഹിയില്‍ ആദ്യ ട്വന്‍റി20 മത്സരം കളിച്ച അതേ ഇലവനെയാണ് ഇരു ടീമുകളും കളത്തിലിറക്കിയത്. ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, വിജയത്തുടര്‍ച്ച ലക്ഷ്യമിടുകയാണ് ബംഗ്ലാദേശ്. ന്യൂഡല്‍ഹിയില്‍ ആദ്യ ട്വന്‍റി20 മത്സരം കളിച്ച അതേ ഇലവനെയാണ് ഇരു ടീമുകളും കളത്തിലിറക്കിയത്. ഈ മത്സരത്തോടെ100 ട്വന്‍റി20 കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ മാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K