26 October, 2019 11:18:58 AM
'എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടെങ്കില്‍ എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുകൂടാ?' - മരിയ ഷറപ്പോവ
മോസ്കോ: ഹോളിവുഡില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു റഷ്യന്‍ ടെന്നീസ് താരം മരിയാ ഷറപ്പോവ. നല്ല ഫിഗറും ഇത്രയും സൗന്ദര്യവും ഉണ്ടെങ്കില്‍ എന്തുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം രസിച്ചതോടെ തലയാട്ടിക്കൊണ്ടാണ് തന്‍റെ താല്‍പര്യം മരിയ അറിയിച്ചത്.
"എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടെങ്കില്‍ എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുകൂടാ. പക്ഷേ, അതിനെക്കുറിച്ച് ഞാനിതുവരെ ആലോചിച്ചിട്ടില്ല." - ഇതായിരുന്നു മരിയാ ഷറപ്പോവയുടെ മറുപടി.
മരിയ സിനിമകളില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് വിലക്കു നേരിട്ട ഷറപ്പോവ ടെന്നീസിലേക്ക് തിരിച്ചു വന്നെങ്കിലും കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഡലിംഗിലാണ് മരിയാ ഷറപ്പോവ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.