13 October, 2019 03:56:29 PM
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി
പൂന: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ് സ് സ്കോറായ 601നെതിരെ ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ കോഹ്ലിയുടെ ബോളര്‍മാര്‍ 189 റണ്‍സിൽ എറിഞ്ഞൊതുക്കി. ഈ ജയത്തോടെ നാട്ടിൽ തുടർച്ചയായി 11 ജയങ്ങൾ എന്ന ലോക റിക്കാർഡും ഇന്ത്യ സ്വന്തമാക്കി.
നേരത്തെ, ഫോളോഓണിന് അയക്കപ്പെട്ട് ബാറ്റിനിറംഗിയ ദ.ആഫ്രിക്കൻ ബാറ്റ്സ്മാൻമാരിൽ ഒരാൾക്കും അർധ സെഞ്ചുറി പോലും തികയ്ക്കാനായില്ല. ബാറ്റേന്തിയ ആറു പേർക്കാണ് രണ്ടക്കം കാണാതെ മടങ്ങേണ്ടി വന്നത്. 72 പന്തിൽ 48 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിനും 63പന്തിൽ 38 റൺസെടുത്ത ടെംബ ബവുമയ്ക്കും 72പന്തിൽ 37 റൺസെടുത്ത വെര്‍നോണ്‍ ഫിലാന്ഡറിനും മാത്രമാണ് ഇന്ത്യൻ ബോളർമാരെ അല്പമെങ്കിലും ചെറുത്തു നിൽക്കാനായത്.
22 റൺസെടുത്ത കേശവ് മഹാരാജ് മാത്രമാണ് ഇവർക്ക് മൂവർക്കും പുറമേ രണ്ടക്കം കടന്ന ഏക ദ.ആഫ്രിക്കൻ ബാറ്റ്സ്മാൻ. ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിൻ രണ്ടു വിക്കറ്റുകൾ നേടി ഉറച്ച പിന്തുണ നൽകി. ഇഷാന്ത് ശർമയ്ക്കും മുഹമ്മദ് ഷമിക്കുമാണ് ശേഷിച്ച വിക്കറ്റുകൾ. ആദ്യ ഇന്റ്നിംഗ്സിൽ ഇരട്ട സെഞ്ചുറി നേടി ടീമിന് ഉറച്ച അടിത്തറ പാകിയ നായകൻ വിരാട് കോഹ്ലിയാണ് കളിയിലെ താരം.