09 October, 2019 03:11:27 PM
സെറ്റും മുണ്ടുമുടുത്ത് സുന്ദരിയായി ലോകചാമ്പ്യന്‍ സിന്ധു; വരവേറ്റ് കായിക കേരളം
തിരുവനന്തപുരം: കായിക കേരളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ബാഡ്മിന്‍റൻ ലോകചാമ്പ്യന്‍ പി. വി. സിന്ധു കേരളത്തിൽ. ചൊവ്വാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിയ സിന്ധു, ബുധനാഴ്ച രാവിലെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് ആറ്റുകാൽ ക്ഷേത്രത്തിലും സിന്ധു തൊഴാനെത്തി. കേരളത്തിന്‍റെ തനത് വേഷവിധാനമായ സെറ്റും മുണ്ടുമുടുത്ത് എത്തിയ സിന്ധുവിനൊപ്പം മുൻ വോളിബോൾ താരം കൂടിയായ അമ്മ പി.വിജയയും ഉണ്ടായിരുന്നു.