02 October, 2019 10:01:32 PM


ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : 1500 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ പി യു ചിത്ര പുറത്ത്



ദോഹ : ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്ര പുറത്ത്. 1500 മീറ്ററിലെ രണ്ടാം ഹീറ്റസിലാണ് ചിത്ര പുറത്തായത്. 4:11:10 സെക്കന്റില്‍ തന്റെ ഏറ്റവും മികച്ച സമയത്തോടെയാണ് ചിത്ര 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ എട്ടാമതായി ഫനിഷ് ചെയ്യുവാനെ ചിത്രയ്ക്ക് സാധിച്ചുള്ളു.


സീസണിലെ പ്രകടനം പരിശോധിച്ചപ്പോള്‍ ഹീറ്റസില്‍ മത്സരിക്കുന്ന് 12 പേരില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു ചിത്ര. ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്ര 1500 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മത്സരിക്കാന്‍ ഇറങ്ങിയത്. ലോക റാങ്കില്‍ 37 ാം സ്ഥാനത്താണ് ചിത്ര. അഞ്ജു ബോബി ജോര്‍ജിന് ശേഷം വീണ്ടും ലോക അത്‌ലറ്റിക് ചാമ്പ്യഷിപ്പില്‍ ഒരു മെഡല്‍ ഇന്ത്യയില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K