28 March, 2016 11:23:06 AM


ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍



മൊഹാലി: ചേസിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് കോലി ഒരിക്കല്‍ കൂടി തെളിയിച്ചു. പുറത്താകാതെ 51 പന്തില്‍ 82 റണ്‍സെടുത്ത കോലിയുടെ മികവില്‍ ഇന്ത്യ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയമാഘോഷിച്ചു. 


ബംഗ്ളാദേശിനെതിരെ തപ്പിത്തടഞ്ഞ ഇന്ത്യന്‍ ബാറ്റിങ്ങിന് മൊഹാലിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്. ബൗളര്‍മാരെ വഴിവിട്ടു തുണച്ച പിച്ചില്‍ ആസ്ട്രേലിയ വെച്ചുനീട്ടിയ 161 എന്ന വിജയലക്ഷ്യം ഇന്ത്യ മറികടക്കുമ്പോള്‍ പിന്നെയും അഞ്ച് പന്ത് ബാക്കിയുണ്ടായിരുന്നു; ആറു വിക്കറ്റും. പതിവുപോലെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റില്‍നിന്ന് ബൗണ്ടറി തേടി പന്തു പായുമ്പോള്‍ പതിനായിരങ്ങള്‍ തടിച്ചുകൂടിയ ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തില്‍ ആഹ്ളാദത്തിന്‍െറ പൂത്തിരി കത്തി. വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും.

സ്‌കോര്‍: ഓസ്‌ട്രേലിയ- 160/6 (20 ഓവര്‍); ഇന്ത്യ- 161/4 (19.1 ഓവര്‍).




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K