22 September, 2019 09:37:00 PM


കെ.ഇ. ട്രോഫി ഇന്‍റര്‍ സ്കൂള്‍ ബാസ്‌കറ്റ്‌ബോള്‍: മാന്നാനം സെന്‍റ് എഫ്രേംസ് മൂന്നാം വര്‍ഷവും ജേതാക്കള്‍




കോട്ടയം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 17-ാമത് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റില്‍ ആണ്‍കുട്ടികളുടെ വിഭാഗം ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ മാന്നാനം സെന്‍റ് എഫ്രേംസ് ജേതാക്കളായി. തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് എച്ച്.എസ്.എസിനെ 60-21 സ്‌കോറുകള്‍ക്കാണ് മാന്നാനം സെന്‍റ് എഫ്രേംസ് എച്ച്.എസ്.എസ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മാന്നാനം സെന്‍റ് എഫ്രേംസ് എച്ച്.എസ്.എസ്. ടൂര്‍ണമെന്റില്‍ വിജയികളാവുന്നത്.


കെ.ഇ. ട്രോഫി 21-ാമത് വോളിബോള്‍ മത്സരങ്ങള്‍ തിങ്കളാഴ്ച അവസാനിക്കും. ഇന്നലെ നടന്ന വോളിബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് നടുവൂര്‍ എച്ച്.എസ്.എസിനെ തൃശ്ശൂര്‍ സി.ജെ.എ.എം. എച്ച്.എസ്.എസ്. 25-20, 25-27, 24-25, 25-19, 15-10 എ സ്‌കോറിന് പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. വോളിബോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സങ്ങളില്‍ തിരുവനന്തപുരം മാധവവിലാസം എച്ച്.എസ്.എസിനെ കണ്ണൂര്‍ ഗവ. എച്ച്.എസ്.എസ്. നേരിട്ടുള്ള മൂന്ന് സെറ്റിനും (സ്‌കോര്‍: 25-20, 25-14, 25-19), ചേര്‍ത്തല ഗവ. എച്ച്.എസ്.എസ്. കോഴിക്കോട് നാഷണല്‍ എച്ച്.എസ്.എസിനെയും (സ്‌കോര്‍: 16-25, 25-21, 25-19, 19-25, 15-6), വയനാട് സെന്‍റ് മേരീസ് എച്ച്.എസ്.എസ്. കുറുമ്പനാട് സെന്‍റ് മേരീസ് എച്ച്.എസിനെയും (സ്‌കോര്‍: 25-21, 24-26, 25-16, 25-20) പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.


തുടര്‍ന്ന് നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ചേര്‍ത്തല ഗവ. എച്ച്.എസ്.എസിനെ നേരിട്ടുള്ള മൂന്ന് സെറ്റിന് പരാജയപ്പെടുത്തി കണ്ണൂര്‍ ഗവ. എച്ച്.എസ്.എസും (സ്‌കോര്‍: 25-14, 25-23, 25-17), കോഴിക്കോട് പായമ്പ്ര ഗവ. എച്ച്.എസ്.എസിനെ പരാജയപ്പെടുത്തി വയനാട് സെന്റ് മേരീസ് എച്ച്.എസ്.എസും (സ്‌കോര്‍: 25-20, 25-21, 21-25, 25-17) ഫൈനലില്‍ പ്രവേശിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എം.പി. വിജയികള്‍ക്ക് ട്രോഫികളും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K