19 September, 2019 08:48:03 PM
'കമ്പിയില്ലേല്‍ കമ്പിയെണ്ണും' ; ഇബ്രാഹിംകുഞ്ഞിനെതിരെ മന്ത്രി എം.എം.മണിയുടെ ട്രോള്‍ വൈറലാവുന്നു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അരോപണവിധേയനായ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എം.എം.മണി രംഗത്ത്. 'കമ്പിയില്ലേല്‍ കമ്പിയെണ്ണും' എന്ന ഒറ്റ വാചകത്തിലാണു മന്ത്രിയുടെ പരിഹാസം. പാലാരിവട്ടം പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെയും വിജിലൻസ് അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണു മണിയുടെ പോസ്റ്റ്. ഫെയ്സ്ബുക്ക് കുറിപ്പ് ഏതാനും മണിക്കൂറുകൾക്കകം വൈറലായി.