29 June, 2020 09:10:52 PM


ടിക് ടോക് നിരോധിച്ചു; യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്കും നിരോധനം



ദില്ലി: ഇന്ത്യയില്‍ ടിക് ടോക് ആപ്പ് നിരോധിച്ചു. യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനാണ് നിരോധിച്ചത്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഷെയര്‍ ഇറ്റ്, ഹലോ, യുസി ന്യൂസ്, വി മേറ്റ്, യു വീഡിയോ, എക്‌സന്‍ഡര്‍, ന്യൂസ് ഡോഗ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.


ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്‍റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.


നിരോധിച്ച ആപ്പുകള്‍ ചുവടെ.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K