08 July, 2020 11:52:30 PM


ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യാന്‍ സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം



ദില്ലി : ഇന്ത്യ - ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍  89 ആപ്പുകള്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സേനാംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ച പിന്നാലെയാണിത്. ഫേസ്ബുക്ക്,​ ഇന്‍സ്റ്റഗ്രാം,​ ട്രൂ കോളര്‍ തുടങ്ങിയ ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 15നകം നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം. 


ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഗെയിമിംഗ് ആപ്പായ പബ്ജിയും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടവയില്‍പ്പെടുന്നു. ഡേറ്റിംഗ് ആപ്പുകളായ ടിന്‍ഡര്‍,​ ഹിഞ്ച്,​ ന്യൂസ് ആപ്പായ ഡെയിലി ന്യൂസ് ഹണ്ടും പട്ടികയിലുണ്ട്. എന്നാല്‍ വാട്സാപ്പ്,​ ടെലിഗ്രാം,​ സിഗ്നല്‍,​ യു ട്യൂബ്,​ ട്വിറ്റര്‍ എന്നിവ വിലക്കിയിട്ടുള്ള പിട്ടികയില്‍ ഇല്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K