17 June, 2020 08:52:27 PM


പെരുനാളില്‍ പങ്കെടുക്കണോ? 1000 രുപ: വൈറലായി വൈദികന്‍റെ വീഡിയോ



കൊച്ചി: കോവിഡ് കാലത്ത് പെരുനാളില്‍ പങ്കെടുക്കാന്‍ 1000 രുപ നേര്‍ച്ച ആവശ്യപ്പെട്ടുള്ള വികാരിയുടെ വീഡിയോ  വൈറലാകുന്നു.വീഡിയോയില്‍ പാരിഷ് കൌണ്‍സിലില്‍ എടുത്ത തീരുമാനങ്ങളാണ് ഇദ്ദേഹം വിവരിക്കുന്നത്. എന്ന് പോസ്റ്റ് ചെയ്തതാണ് എന്ന് വ്യക്തമല്ലെങ്കിലും വരുന്ന ശനിയാഴ്ച അന്തോണീസ് പുണ്യാളന്‍റെ പെരുനാളാണ് എന്നും നേര്‍ച്ചയായി 1000 രൂപ തരുന്നവര്‍ക്ക് അതില്‍ പങ്കുകൊള്ളാമെന്നും വികാരി വെളിപ്പെടുത്തുന്നു. 


താന്‍ ഏത് ഇടവകയിലെ വികാരി എന്ന് വ്യക്തമാക്കാതെയുള്ള വൈദികന്‍റെ ഈ വീഡിയോയുടെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ല. പ്രചരിക്കുന്ന വീഡിയോയില്‍ For Rs.1000 only എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് വീഡിയോ ട്രോളിയവര്‍ ചെയ്തതാണോ എന്ന് വ്യക്തവുമല്ല.


ജൂണ്‍ 30 വരെ പള്ളി തുറന്ന് എല്ലാവരെയും സ്വീകരിച്ച് കുര്‍ബാന ചൊല്ലുന്നില്ലെന്നും 30ന് ശേഷം അന്തരീക്ഷം പരിശോധിച്ചതിനുശേഷം പുനരാരംഭിക്കുമെന്നുമാണ് വൈദികന്‍ തന്‍റെ മുറിയുടെ മുന്നില്‍ നിന്നെടുത്ത വീഡിയോയില്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 30 വരെ അത്യാവശ്യപ്രാര്‍ത്ഥനകള്‍ക്ക് മുന്‍കൂട്ടി തന്നെ അറിയിച്ച് ബുക്ക് ചെയ്ത് വരുന്നവര്‍ക്ക്മാത്രം സൌകര്യങ്ങള്‍  ഒരുക്കുമെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K