09 August, 2020 02:02:25 PM


'മോദിയുടെ ചെവിക്കുപിടിച്ച്‌​ ശ്രീരാമന്‍ സ്​കൂളില്‍ കൊണ്ടുപോകുന്ന' തരൂര്‍ ചിത്രം വൈറല്‍



കൊച്ചി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വൈറല്‍ ചിത്രം പങ്കുവച്ച്‌​ ശശി തരൂര്‍ എം.പി. ശ്രീരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെവിക്കുപിടിച്ച്‌​ സ്​കൂളില്‍ കൊണ്ടുപോകുന്ന ചിത്രമാണ്​ തരൂര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്​.


നേരത്തെ മോദി ശ്രീരാമനെ കൈപിടിച്ച്‌​ രാമ ക്ഷേത്രത്തിലേക്ക്​ കൊണ്ടുപോകുന്ന ചിത്രം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ചിത്രത്തില്‍ രാമനേക്കാള്‍ വലുതായി മോദിയെ ചിത്രീകരിച്ചതില്‍ പ്രതിഷേധം ഉയരുകയും ചെയ്​തു. ഇതിന്​ ബദലായാണ്​ പുതിയ ചിത്രം വന്നത്​. 


രാജ്യത്തെ പ്രധാനമന്ത്രി മതപരമായ ചടങ്ങില്‍ മുഖ്യകാര്‍മികനായി പ​ങ്കെടുക്കുന്നതിലെ അസാംഗത്യവും ധാരാളംപേര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്​ ഭരണഘടന തത്വങ്ങള്‍ക്ക്​ എതിരാണെന്നും ആരോപണമുണ്ട്​. തുടര്‍ന്ന്​ കുട്ടിയെ കൈപിടിച്ച്‌​ സ്​കൂളിലേക്ക്​ കൊണ്ടുപോകുന്ന ഭരണഘടന ശില്‍പ്പി ബി.ആര്‍.അംബേദ്​കറി​െന്‍റ ചിത്രവും ​ൈവറലായിരുന്നു. തരൂരി​ന്‍റെ ചിത്രം നിരവധിപേര്‍ ഷെയര്‍ ചെയ്​തിട്ടുണ്ട്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K