25 September, 2023 09:29:26 PM
സൈബർ അധിക്ഷേപം; കോണ്‍ഗ്രസ് നേതാവ് അബിന്‍ വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം: സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ശീല ഭാഷയിൽ അവഹേളിച്ച കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ അബിന്‍ വീണ്ടും അറസ്റ്റിൽ.
ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ച അബിന്‍ സൈബർ പൊലീസ് സ്റ്റേഷനിൽ ജാമ്യ വ്യവസ്ഥ പ്രകാരം ഒപ്പിടാനായി പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി സിപിഎം നേതാക്കളുടെ ഭാര്യമാരുടെ ഫോട്ടെ അടക്കം വച്ച് അശ്ലീലമായ ഭാഷയിൽ അവഹേളിച്ചുവെന്നാതാണ് കേസ്. 2 ദിസവം മുന്‍പ് ഇയാൾക്കെതിരെ സൈബർ പൊലീസിന് പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു പുതിയ അറസ്റ്റ്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എഎ റഹീമിന്‍റെ ഭാര്യ, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്‍റെ ഭാര്യ ഹർഷ, എന്നിക്കെതിരെയായിരുന്നു ഇയാളുടെ വ്യാജ അക്കൗണ്ട് വഴി അശ്ശീല പോസ്റ്റുകൾ പങ്കുവച്ചത്. പിന്നീട് ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.