15 November, 2023 11:44:04 AM


ലോണ്‍ ആപ്പ് ഭീഷണി: കോഴിക്കോട് 25 കാരി ആത്മഹത്യക്ക് ശ്രമിച്ചു



കോഴിക്കോട്: വായ്പ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് യുവതി ആതമഹത്യക്ക് ശ്രമിച്ചു. കുറ്റ്യാടി സ്വദേശിനിയായ 25 കാരിയാണ് ആത്രമഹത്യക്ക് ശ്രമിച്ചത്. തുടർന്ന് യുവതിയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

2000 രൂപയാണ് യുവതി വായ്പയെടുത്തത്. എന്നാൽ സ്വർണം പണയം വെച്ചും മറ്റും ഒരു ലക്ഷം രൂപ തിരികെയടച്ചിട്ടും ഭീഷണി തുടർന്നു. കൂടാതെ, മോർഫ് ചെയ്ത് ചിത്രങ്ങൾ അയക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K