11 May, 2023 11:38:58 AM


'ക്യാമറയ്ക്കുള്ളിലെ പെൺ വെള്ളാന': കരാർ കൊടുത്ത വനിത തന്നെ ഗുണഭോക്താവായ കമ്പനിയുടെ തലപ്പത്ത്

പത്രപ്രവര്‍ത്തകന്‍ ജി. ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു



തിരുവനന്തപുരം: അഴിമതി കഥകളില്‍ സരിതാ എസ് നായര്‍‍ക്കും സ്വപ്ന സുരേഷിനും പിന്നാലെ മറ്റൊരു വനിത കൂടി വിവാദത്തിലേക്ക്. കെല്‍ട്രോണ്‍ തലപ്പത്തിരുന്ന് കോടികളുടെ കരാര്‍ നല്‍കിയ റ്റി. ആര്‍. ഹേമലത  ഗുണഭോക്താവായ ഊരാളുങ്കല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റായി തലപ്പത്തെത്തിയത് വിവാദമാകുന്നു. ഈ ക്യാമറ ഇടപാടുകളില്‍ പ്രധാന കണ്ണിയായി മാറിയത് ഹേമലതയെന്ന ആരോപണം നേരത്തെ പ്രതിപക്ഷനേതാവ് ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ് കൂടി പുറത്ത് വന്നതോടെ വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.


ജി. ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:


"ക്യാമറയ്ക്കുള്ളിലിരിക്കുന്ന പെൺവെള്ളാന!  


സോഷ്യൽ മീഡിയയിൽ   തുടെരെത്തുടരെ  ചൂടോടെ ജപിച്ചെഴുതിയതുകൊണ്ടോ മാധ്യമങ്ങളിൽ  തൊണ്ടി മുതൽ   തന്നെ   നിരത്തിയതുകൊണ്ടോ കേരളസമൂഹം അതൊന്നും  ചെവിക്കൊള്ളാൻ പോകുന്നില്ല  എന്ന തിരിച്ചറിവ് കൊണ്ടുകൂടിയാണ്  കഴിഞ്ഞ കുറേ  നാളായി, സ്തോഭജനകമായ   വാർത്തകൾ  ഒന്നിന് പുറകെ മറ്റൊന്നായി   പൊട്ടി ഒഴുകിയിട്ടും   അതിൽ   ഒന്നിലും പ്രതികരിക്കാതെ  മാറി നിന്നത്. ഇവിടെ   പ്രതികരിച്ചിട്ട്   കാര്യമില്ല. അതുകൊണ്ട്  മിച്ചം മാനഹാനിയും സമയനഷ്ടവും കെട്ടടങ്ങാത്ത  പകയും മാത്രം. എന്തെന്നാൽ അവരുടെ  കോട്ടകളിൽ  വിള്ളൽ വീഴ്‌ത്തുന്ന  എന്തോ  ക്ഷുദ്ര പ്രവർത്തനം  എന്റെ  എഴുത്തുളിയിൽ  ഉണ്ടെന്ന്  അവർക്ക് ഭയം.


 "  ഇടതുപക്ഷ സർക്കാർ ഒരിക്കലും  അഴിമതികാണിക്കില്ല "  എന്ന്  സമുന്നത നേതാവ്  അവകാശപ്പെട്ടതായി    കണ്ടപ്പോൾ,  പാർട്ടി കോൺഗ്രസ്സ്  തന്നെ  അംഗീകരിച്ച  രേഖകൾ  അട്ടിപ്പേറായി അദ്ദേഹം  തള്ളിപ്പറയുകയാണെന്ന്  പറയാതിരിക്കാനാകില്ല. അദ്ദേഹം പറഞ്ഞത് സത്യമാണെങ്കിൽ  എന്തിനാണ്  2009 ഒക്ടോബർ 23 മുതൽ 25 വരെ  ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി  തെറ്റുതിരുത്തൽ  രേഖ  അംഗീകരിച്ച തെന്ന്  പറഞ്ഞുതരേണ്ടിവരും. പാർട്ടിയിലെ അഴിമതി  ഹിമാലയത്തോളം  വളർന്നതുകൊണ്ടല്ലേ   ഈ രേഖ തയ്യാറാക്കുന്ന  അസാധാരണ നടപടിക്ക്  പാർട്ടി നിർബന്ധിതമായത്. അതൊന്നും ഒരു തർക്കവിഷയം പോലുമല്ല. എൽ ഡി എഫ്  മന്ത്രിസഭ ഏത് പുതിയ സംരംഭങ്ങളിലേക്കു  കാൽവെച്ചാലും  അതിന്റെ കൂടെപ്പിറപ്പാണ് കോടികളുടെ അഴിമതി  എന്നത് ഇന്നൊരു അനുഷ്ഠാനമായി   മാറി. 


ഇപ്പോൾ കൊടുമ്പിരികൊണ്ടിരിക്കുന്ന  തെരുവിലെ  പൊയ് ക്യാമറാ വിവാദത്തിന്റെ ആഴവും പരപ്പും   ജനങ്ങൾ  അറിയാതെ  പോകരുതെന്ന ബോധ്യം കൊണ്ടാണ്  ഇപ്പോൾ ഇവിടെ   എന്തെങ്കിലും  എഴുതി  പോകുന്നത്. ഇതുകൊണ്ടും  ഇവിടെ എന്തെങ്കിലും പൊട്ടിത്തെറി  ഉണ്ടാകുമെന്ന  വിശ്വാസമേ ഇല്ല. എഴുതിയ ആളിനോട് പുച്ഛം  വർദ്ധിക്കുകയെ ഉള്ളൂ.  


ഒരു അഴിമതി  വിവാദമുണ്ടായാൽ  എത്ര ദിവസത്തെ  ആയുസ്സ് അതിനുണ്ടാകണമെന്നു മാധ്യമങ്ങൾ മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്.  ഈ വിവാദത്തിലും  ആ സമയക്രമത്തിന്റെ   പരിധിയിലെത്താറായി. അതുകഴിഞ്ഞാൽ  ഈ കൊള്ളയും ചാരമാകും. 


അഴിമതികളുടെ അപസർപ്പക  കഥകളിൽ മലയാളികൾ  ഇപ്പോഴും "താര"ശോഭയോടെ നിർത്തിയിരിക്കുന്നത്  രണ്ട് വനിതകളെയാണ്. ഒന്ന്,  സരിതാ എസ് നായർ. രണ്ട്,  സ്വപ്നാ സുരേഷ്. കേരളത്തിലെ  അധോലോകത്തിൽ    മദിച്ചു  പുളച്ചുകഴിയുന്ന  മൂന്നാമത് ഒരു മാലാഖകൂടിയുണ്ട്. .അതാരും അറിയുന്നില്ല. ആ മാലാഖയെയാണ് പ്രതിപക്ഷനേതാവ്  രണ്ട് ദിവസത്തിന്  മുമ്പ്  മാളത്തിൽ നിന്ന് വലിച്ചു  പുറത്തിട്ടത്. 


ആ മാലാഖയെ കേന്ദ്രസർക്കാർ  സ്ഥാപനമായ കളമശേരി    എച്ച്  എം ടിയിലെ  ജീവനക്കാർക്ക്  സുപരിചിതയാണ്. തിരുവന്തപുരത്തു സംസ്ഥാന സർക്കാരിന്റെ  പൊതുമേഖലാ സ്ഥാപനമായ  കെൽ ട്രോണിലെ   ജീവനക്കാർക്കും  സുപരിചിതയാണ് . ഇപ്പോൾ  വിവാദങ്ങളുടെ  മുൾമുനയിൽ നിൽക്കുന്ന  ഊരാളുങ്കൽ  സൊസൈറ്റി ജീവനക്കാർക്കും സുപരിചിതയാണ്. കേന്ദ്ര -സംസ്ഥാന പൊതുമേഖലാ സ്ഥാപങ്ങളിലെ  ഈ പെൺ  വെള്ളാനയെ പ്രതിപക്ഷനേതാവ്  പേരെടുത്തു തന്നെ  കേരളത്തിന്  പരിചയപ്പെടുത്തിയിരുന്നു. തത്സമയം  സംപ്രേക്ഷണം  ചെയ്തു പോയതുകൊണ്ട് ചാനലുകൾക്ക്  ആ മഹതിയുടെ  പേര് നീക്കം ചെയ്യാൻ കഴിഞ്ഞില്ല. മാതൃഭൂമി  പത്രം ഒഴികെ  മറ്റൊരു പ്രധാന പത്രത്തിനും   ആ പേര്  കൊടുക്കാൻ  ധൈര്യം ഉണ്ടായില്ല. ആ മഹതിയുടെ  സ്വാധീനം  അത്രയ്ക്കുണ്ട്. ഏതു ഭരണകാലത്തും  പൊതുമേഖലാ സ്ഥാപനങ്ങളിൽ  അമിതാധികാര  കേന്ദ്രമായി  വാഴാനുള്ള ആകാര സൗരഭ്യവും  മെയ്‌വഴക്കവും   സ്വന്തമാക്കിയ   നിപുണ! . 


പ്രതിപക്ഷ നേതാവ്  പറഞ്ഞത് ഈ സ്ത്രീയാണ്  കേരളം ഇപ്പോൾ കത്തിക്കാളുന്ന, എ ഐ  ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ കരാറും   സ്വകാര്യകമ്പനികൾക്ക്    നൽകിയതിന്റെ  പിന്നിലെ സൂത്രധാരക എന്നാണ്. എല്ലാ കരാറുകളിലും  ഈ സ്ത്രീയുടെ  കയ്യൊപ്പുണ്ട്. കെൽട്രോണിൽ  ആറുവർഷം  ആവുന്നത്ര  തിരിമറികൾ നടത്തി  വെട്ടാവുന്നിടത്തോളം ഒപ്പിച്ചെടുത്ത ശേഷം ഈ സ്ത്രീയെ   കുടിയിരുത്തിയത്  ഊരാളുങ്കലി ന്റെ  സിംഹാസനത്തിലാണ്! ഇപ്പോഴും അവിടെ വിരാചിക്കുന്നു!     

                                              
കേന്ദ്രസർക്കാർ  സ്ഥാപനമായ കളമശേരി   എച്ച്  എം ടിയിലെ  ജീവനക്കാരിയായി  തുടങ്ങി   സംസ്ഥാന സർക്കാരിന്റെ  പൊതുമേഖലാ സ്ഥാപനമായ  കെൽ ട്രോണിലേക്ക്‌  ഊളിയിട്ടിറങ്ങി  അവിടെ നിന്ന്  സർക്കാരിതര   സ്ഥാപനമായ    ഊരാളുങ്കൽ  സൊസൈറ്റി യുടെ നെറുകയിൽ  എത്തിപ്പെട്ടു . അവർ ഇടതുപക്ഷത്തോടൊ  സിപിഎമ്മിനോടോ  ഒരുകാലത്തും  ചങ്ങാത്തത്തിൽ  കഴിഞ്ഞിരുന്ന  ഉദ്യോഗസ്ഥയല്ല ..  മാത്രമല്ല സി ഐ ടി  യു വിനോടും  ഇടതുപക്ഷത്തോടും  കടുത്ത ശത്രുതയിൽ  കഴിഞ്ഞിരുന്ന  ഉദ്യോഗസ്ഥയാണെന്ന്‌  പാർട്ടി പത്രത്തിൽ  വന്ന വാർത്തകൾ  തന്നെ സാക്ഷ്യപത്രമാണ്. 
            
ഈ കാലയളവിൽ  അവർ തട്ടിക്കൂട്ടിയെടുത്ത പദവികളുടെ ഗ്രാഫ് പരിശോധിച്ചാൽ      കെൽട്രോണും ഊരാളുങ്കൽ  സൊസൈറ്റിയും  തമ്മിൽ ഉണ്ടാക്കിയ  കരാറുകൾ  ഒന്നും  സുതാര്യമല്ലെന്ന്   തിരിച്ചറിയാം.    ഈ ഉദ്യോഗസ്ഥ  അധികാരം കയ്യാളിയിട്ടുള്ള  സ്ഥാപനങ്ങളിലെ  ഇവരുടെ പ്രവർത്തനത്തെ  കുറിച്ച്   സിബിഐ  അന്വേഷിച്ചാൽ  എല്ലാ കൊള്ളകളും  പുറത്തുവരും. എന്തുകൊണ്ടാണ്  ഉന്നതർ ഈ മാലാഖയെ വെച്ച് അമ്മാനമാടിയതെന്ന് ഇവിടെ  എഴുതിയാൽ അത് സഭ്യതയുടെ  അതിരുകൾ ലംഘിക്കപ്പെട്ട്  പോകും.  
                              
എച്ച് എം ടിയിൽ എൻജിനിയറിങ്  വിഭാഗത്തിൽ   ജോലി നോക്കിയിരുന്ന ഈ  ഉദ്യോഗസ്ഥയുടെ  വികൃതികൾ  ജീവനക്കാരുടെ കളിതമാശകൾക്ക് ഹരം ആയിരുന്നു.  ഇവരുടെ വിദേശയാത്രകളുടെ  പിന്നിലെ  കഥകൾ  ഒരു സിനിമയിൽ കാണുന്നത്ര വഴിപിഴച്ചതായിരുന്നു. വിദേശയാത്രയിൽ  പങ്കാളിയല്ലെങ്കിലും  അവർക്കുള്ള  വിഹിതം അവരുടെ മോഹവലയത്തിൽ  പെട്ട  ഉന്നതർ  അവർക്ക് എത്തിക്കുന്ന പതിവുമുണ്ടായിരുന്നു. 
                         
ഒറ്റ ഉദാഹരണം  മാത്രം എഴുതാം.    അതേക്കുറിച്ചു  അറിയുന്ന  ഒരാൾ എന്ന നിലയിൽ  ചിലത്  എങ്കിലും  വെളിച്ചത്തു  വരാതിരുന്നാൽ  അത് മാപ്പർഹി പ്പിക്കാത്ത തെറ്റായിപ്പോകും   എന്നതുകൊണ്ടാണ്  ഇവിടെ  എഴുതുന്നത്.
ഒറ്റ ഉദാഹരണം മാത്രം. എച്ച് എം ടി മാനേജിംഗ്  ഡയറക്റ്റർ  അമേരിക്കൻ സന്ദർശനം  കഴിഞ്ഞു  ബംഗ്ലൂരിൽ  മടങ്ങിയെത്തിയപ്പോൾ  ഈ ഉദ്യോഗസ്ഥക്ക്  പ്രത്യേകം സമ്മാനിക്കാൻ കൊടുത്തയച്ചത്    വിലപിടിച്ച  ലാപ്ടോപ് ആയിരുന്നു.  കളമശ്ശേരി  എച്ച് എം ടിയിലെ  ഉന്നത ഉദ്യോഗസ്ഥൻ  വഴിയാണ് അന്ന് ഇത്  കൈമാറിയത്. ഈ സ്ത്രീയുടെ  ഇടപാടുകളിൽ സംശയാലുക്കളായ  സഹ ഉദ്യോഗസ്ഥർ അത് രഹസ്യമായി  പരിശോധിച്ചപ്പോഴാണ് ഇത് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള     ലാപ്ടോപ്  ആണെന്ന് ബോധ്യമായത്. ഇതുതന്നെയാണ്  ലൈഫ് മിഷൻ അഴിമതിയിൽ  ഐഫോൺ നൽകി  സ്വപ്നസുരേഷും  ചെയ്തത്.  


ഈ ഉദ്യോഗസ്ഥയെ  ചൂഴ്ന്നുനിൽക്കുന്ന  അഴിമതികൾ സിബിഐ  തന്നെ അന്വേഷിക്കണമെന്നില്ല. കേരളത്തിൽ ഏറ്റുമാനൂർ വിഗ്രഹമോഷണ കേസിലെ പ്രതിയായ സ്റ്റീഫനെ കൈകാര്യം ചെയ്തു  മോഷണവിഗ്രഹം  പുറത്തുകൊണ്ടുവന്ന    പോലീസ് ഉദ്യോഗസ്ഥന്റെ മാതൃക  പിന്തുടരുന്ന ഒരു ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് സേനയിൽ ഉണ്ടെങ്കിലും മതി.  സത്യം മണി മണിയായി  പുറത്തുവരും.    


കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന്    വിരമിക്കാൻ   13   മാസം മാത്രം  ബാക്കിയുണ്ടായിരിക്കെ കെൽട്രോണിലേക്കു  ചാടാൻ  നൽകിയ കോഴയുടെ  സംഖ്യയും  മണിമണിയായി  പുറത്തുവരും!ആ നിയമനം നടന്ന കാലത്തെ  രണ്ടുപേരുടെ  ഫോൺ മാത്രം  പരിശോധിച്ചാൽ മതി. ചിലപ്പോൾ  സ്വപ്ന സുരേഷ്  മാതൃകയിൽ  ഇക്കിളിപ്പെടുത്തുന്ന   സംഭാഷണങ്ങളും  കേൾക്കേണ്ടിവരും.   


മാധ്യമങ്ങളുടെയും  ഭരണ നേതൃത്വത്തിന്റെയും     ലാളന ഏറെ  ലഭിച്ചിട്ടുള്ള   ഉദ്യോഗസ്ഥയാണിത്. ആലവട്ടവും വെഞ്ചാമരവും വീശാൻ എണ്ണമറ്റ  കേന്ദ്രങ്ങൾ ഒപ്പമുണ്ട്.  . പ്രതിപക്ഷനേതാവ്  വെളിപ്പെടുത്തിയത്     മഞ്ഞുമലയുടെ  അഗ്രം  മാത്രമാണ്. ഒരുകാലത്തും  ഇടതുപക്ഷ ചായ്‌വ് കാണിച്ചിട്ടില്ലാത്ത,  സി ഐ റ്റി  യുവിന്റെ  ബദ്ധശത്രുവായ  ഈ ഉദ്യോഗസ്ഥ ക്ക്  ഇടതുപക്ഷ   മന്ത്രിസഭ അധികാരമേറ്റപ്പോൾ എങ്ങിനെ ചുമപ്പ് പരവതാനി വിരിച്ചു കൊടുത്തു എന്നത്  ഒരു സമസ്യയാണ്.


കളമശ്ശേരി  എച്ച് എം ടിയിലെ .   രണ്ട്   സി ഐ ടി  യു അംഗങ്ങളായ  മധു മോഹനനും  റോബർട്ടിനും  സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സംഘടനയിൽ  നിന്ന്  രാജിവെച്ചു  എന്ന കത്ത് കൊടുത്താലേ  അവർക്ക്  അർഹമായ സ്ഥാനക്കയറ്റം  നൽകൂ എന്ന്  ശാഠ്യം പിടിച്ചത്  മറ്റാരുമല്ല.  അവർ അംഗത്വം ഉപേക്ഷിച്ചതായി  എഴുതിക്കൊടുത്ത്  കീഴടങ്ങി.  


കേരളത്തിൽ ഭരണനേതൃത്വത്തിന്റെ   അറിവും ഒത്താശയോടെയും നടക്കുന്നത്  എന്താണെണെന്നത്  തിരിച്ചറിയാൻ  എം വി  ഗോവിന്ദൻ ടെസ്റ്റ് കേസായി  ഇതുമാത്രം  എടുത്തു പരിശോധിക്കൂ.   കെൽട്രോണിൻറെ തലപ്പത്തിരിക്കെ കോടികളുടെ  കരാർ  കൊടുത്ത വെള്ളാന.എങ്ങിനെ  അതിന്റെ ഗുണഭോക്താവായ    കമ്പനിയിലെ തലപ്പത്തു എത്തി?"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K