25 May, 2023 02:25:26 PM


'രണ്ടായിരത്തിന്‍റെ നോട്ട് തന്നാൽ 2100 രൂപയ്‍ക്ക് സാധനം വാങ്ങാം': പരസ്യവുമായി ഇറച്ചിക്കടയുടമ



ന്യൂഡൽഹി:  രണ്ടായിരം രൂപയുടെ നോട്ട് പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകൾ മാറ്റിയെടുക്കാൻ പരക്കം പായുന്നവർ ഏറെ. പെട്രോൾ പമ്പുകളാണ് അവരുടെ പ്രധാന ആശ്രയം. സെപ്‌റ്റംബർ വരെ 
നിരോധിച്ച നോട്ടുകൾ ഉപയോഗിക്കാമെന്ന് ആർബിഐ അറിയിച്ചുവെങ്കിലും പലരും 2000 രൂപ നോട്ടുകൾ വാങ്ങാൻ തയാറാകുന്നില്ല. സർക്കാർ സംവിധാനങ്ങളടക്കം പലരും നോട്ട് വാങ്ങാൻ തയാറാകുന്നില്ല. ഇതിനിടയിൽ ഒരു ഡൽഹി കടയുടമയുടെ പരസ്യമാണ് ഇന്‍റർനെറ്റിൽ ശ്രദ്ധ നേടുന്നത്.

ഒരു ഇറച്ചിക്കടയില്‍ നിന്ന് നിങ്ങൾ രണ്ടായിരത്തിന്‍റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും- ഇതായിരുന്നു കടയുടമയുടെ പരസ്യം. വിൽപന കൂട്ടാൻ വളരെ ബുദ്ധിപൂർവമുള്ള ആശയം എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ ചിത്രം വന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K