22 June, 2020 02:46:03 PM


പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ വാട്‌സ്‌ ആപ്പിലേക്ക് അശ്‌ളീല വീഡിയോ; യുവാവിന് എട്ടിന്‍റെ പണി



ചെന്നൈ: പൊലീസ്‌ കണ്‍ട്രോള്‍ റൂമിന്‍റെ വാട്‌സ്‌ ആപ്പ് നമ്പറിലേക്ക് അശ്‌ളീല വീഡിയോ സന്ദേശം അയച്ച യുവാവ് പിടിയില്‍. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലാ കണ്‍ട്രോള്‍ റൂമിന്‍റെ നമ്പറിലേക്ക് പ്രേം കുമാര്‍ എന്ന യുവാവാണ് അശ്ളീല വീഡിയോ അയച്ചത്. സംഭവത്തില്‍ പൊലീസ് തിങ്കളാഴ്‌ചയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സരവണംപട്ടിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ നമ്പര്‍ മാറി പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറിലേക്കാണ് വീഡിയോ അയക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K