19 September, 2019 07:16:59 PM
കെ.ഇ.ട്രോഫി ഇന്‍റര്‍ സ്‌കൂള്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റുകള്‍ക്ക് നാളെ തുടക്കം
കോട്ടയം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 21-ാമത് വോളിബോള്‍ ടൂര്‍ണമെന്‍റും, 17-ാമത് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റും സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനത്ത് നടക്കും. 20-ാം തീയതി ഉച്ചകഴിഞ്ഞ് 1.30 ന് സെന്‍റ് ജോസഫ്‌സ് ആശ്രമം പ്രിയോര്‍ ഫാ. സ്‌കറിയ എതിരേറ്റ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ടൂര്‍ണമെന്‍റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ കെ.സി ഏലമ്മ മുഖ്യാതിഥിയായിരിക്കും.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടക്കുന്ന വ്യത്യസ്ഥ മത്സരങ്ങളില്‍ കേരളത്തിലെ ഏറ്റവും ശക്തരായ 34 ടീമുകള്‍ പങ്കെടുക്കും. ബാസ്‌കറ്റ്‌ബോള്‍ വിഭാഗത്തില്‍ 10 ടീമുകളും, വോളിബോളില്‍ 24 ടീമുകളും പങ്കെടുക്കും. സെപ്റ്റംബര്‍ 23ന് രാവിലെ 10.30ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി. വിജയികള്‍ക്ക് ട്രോഫികളും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും.