16 September, 2019 07:18:39 AM
ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ റോമയ്ക്ക് തകർപ്പൻ ജയം
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ റോമയ്ക്ക് തകർപ്പൻ ജയം. സസുവോളയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് റോമ തോൽപ്പിച്ചു. ക്രിസ്റ്റന്റെ, സെക്കോ, മിഖിതാര്യൻ, ക്ലുയിവേർട്ട് എന്നിവർ റോമയ്ക്ക് വേണ്ടി ഗോൾ നേടി. ഡൊമെനിക്കോ ബെരാർഡിയാണ് സസുവോളയുടെ രണ്ട് ഗോളുകളും നേടിയത്. ഈ സീസണിലെ ആദ്യ വിജയമാണ് റോമ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റുമായി ഏഴാം സ്ഥാനത്താണ് റോമ ഉള്ളത്. ലീഗിലെ ആദ്യ രണ്ട് മത്സരത്തിലും റോമ സമനില വഴങ്ങിയിരുന്നു.