26 March, 2016 03:33:51 PM
കശ്മീരികള്‍ക്ക് നന്ദി പറഞ്ഞ് അഫ്രീദി
മൊഹാലി: പാകിസ്താന്‍ -ആസ്ട്രേലിയ മത്സരശേഷം കശ്മീരികള്‍ക്ക് വീണ്ടും നന്ദി പറഞ്ഞ് പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. മത്സരത്തില്‍ പാകിസ്താന്‍ 27 റണ്‍സിന് പരാജയപ്പെട്ടശേഷമായിരുന്നു അഫ്രീദിയുടെ അഭിപ്രായ പ്രകടനം.
'ഞങ്ങളെ പിന്തുണച്ചതിന് കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. പാകിസ്താനില്‍ നിന്നും കശ്മീരില്‍ നിന്നും വന്നവര്‍ക്കും എന്‍െറ നന്ദി. ഇന്ത്യയില്‍ മികച്ച സുരക്ഷ നല്‍കിയതിന് ബി.സി.സി.ഐക്കും നന്ദി പറയുന്നു' -അഫ്രീദി പറഞ്ഞു
നേരത്തെ ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരശേഷം കശ്മീരികളെ കുറിച്ച് പരാമര്‍ശിച്ചതിനെതിരെ ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അഫ്രീദിക്കെതിരെ രംഗത്തത്തെിയിരുന്നു. കശ്മീരില്‍ നിന്ന് നിരവധി ആരാധകര്‍ തങ്ങളെ പിന്തുണക്കാന്‍ എത്തിയിട്ടുണ്ടെന്നായിരുന്നു അഫ്രീദിയുടെ കമന്‍റ്.