09 August, 2019 11:47:05 PM
സെന്‍റ് എഫ്രേംസ് ട്രോഫി: ആദ്യമത്സരങ്ങളില്‍ മാന്നാനവും തിരുവനന്തപുരവും ജേതാക്കള്‍
കോട്ടയം: സെന്‍റ് എഫ്രേംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന് മാന്നാനത്ത് തുടക്കം. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ മാന്നാനം സെന്‍റ് എഫ്രേംസ് ടീം ജ്യോതിനികേതനെ 45-14 സ്കോറിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ തിരുവനന്തപുരം സെന്‍റ് ജോസഫ് 53-45ന് കോഴഞ്ചേരി സെന്‍റ് തോമസിനെ തോല്‍പ്പിച്ചു.
മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജയിംസ് മുല്ലശ്ശേരി, മാനേജര്‍ ഫാ.സ്കറിയാ എതിരേറ്റ്, പ്രിന്‍സിപ്പാള്‍ ഫാ.തോമസ് ചൂളപ്പറമ്പില്‍, പിടിഎ പ്രസിഡന്‍റ് രജി പ്രോത്താസിസ്, ഹെഡ്മാസ്റ്റര്‍ ജോജി ഫിലിപ്പ്, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍, കോച്ച് വി.എം.പ്രേകുമാര്‍ എന്നിവര്‍ പങ്കെടുത്തു.