26 July, 2019 04:28:40 AM
സ്പാനിഷ് യുവതാരം ഡാനി സെബല്ലോസ് റയല്‍ മാഡ്രിഡില്‍ നിന്ന് ആഴ്സണലിലേക്ക് ചേക്കേറി
മാഡ്രിഡ്: സ്പാനിഷ് യുവതാരം ഡാനി സെബല്ലോസിന് ആഴ്സണലില്‍ അഭയം. റയല്‍ മഡ്രിഡില്‍ നിന്ന് ഒരു സീസണിലേക്ക് ലോണ്‍ ആയിട്ടാണ് താരം ആഴ്സണലില്‍ എത്തിയത്. സ്ഥിരം ഇലവനില്‍ സ്ഥാനം കിട്ടാത്തതിനെത്തുടര്‍ന്നാണ് സെബല്ലോസ് റയല്‍ വിട്ടത്. 2017ല്‍ ബെറ്റിസില്‍ നിന്ന് 16 മില്യണ്‍ യൂറോയ്ക്കാണ് സെബല്ലോസിനെ റയല്‍ വാങ്ങിയത്. എന്നാല്‍ രണ്ടു വര്‍ഷത്തിനിടെ 56 മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ കഴിഞ്ഞത്.