23 March, 2016 10:49:25 AM
ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ മത്സരിക്കും
ബംഗളൂരു: ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ മത്സരിക്കും. മത്സരം രാത്രി 7.30ന് ആരംഭിക്കും. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ബംഗ്ളാദേശിനെ തോല്‍പിച്ചെങ്കിലും 2007 ഏകദിന ലോകകപ്പിന്‍െറ ഓര്‍മകള്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ടാവും. അന്ന് സൂപ്പര്‍ എട്ടില്‍നിന്ന് ഇന്ത്യയെ പുറത്താക്കിയത് ബംഗ്ളാദേശായിരുന്നു. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യതകള്‍ നിലനിര്‍ത്താം.
ഇന്ന് ബംഗ്ളാദേശിനെതിരെ തോറ്റാല്‍ ആസ്ട്രേലിയക്കെതിരെ 31ന് നടക്കുന്ന മത്സരം ജയിച്ചാല്‍ മാത്രം പോരാ, മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും സെമി സാധ്യതകള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ തോറ്റെങ്കിലും കരുത്തരായ പാകിസ്താനെതിരെ വിജയിച്ച് ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. പാകിസ്താനോടും ആസ്ട്രേലിയയോടും പരാജയപ്പെട്ട ബംഗ്ളാദേശിനും ഇന്ന് ജീവന്മരണ പോരാട്ടമാണ്.