09 July, 2019 09:44:53 PM
ലോകകപ്പ് സെമിയില്‍ വില്ലനായി മഴ; കളി നിര്‍ത്തിവച്ചു, ന്യൂഡിലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ്
മാഞ്ചെസ്റ്റര്‍ : ലോകക്കപ്പ് ക്രിക്കറ്റ് സെമി മഴമൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കളിയുടെ ഒന്നാം പാദം അവസാനിക്കാന്‍ നാല് ഓവര്‍ ബാക്കി നില്‍ക്കെയാണ് മഴ കളി മുടക്കിയത്. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് പതിഞ്ഞ തുടക്കമാണ് ഉണ്ടായത്. കളി നിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് 46 ഒവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 211 റണ്‍സ് എന്ന് നിലയിലാണ്.
ടീമില്‍ ഒരു റണ്‍ ചേര്‍ന്നപ്പോഴെക്കും ഒപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (1) വിക്കറ്റ് നഷ്ട്ടമായി. ബംറ്രക്കാണ് വിക്കറ്റ്. പിന്നീട് കയറിയ ക്യപ്റ്റന്‍ വില്യംസണും, ഒപ്പണര്‍ നിക്കേള്‍സണും പതിയെ നിലയുറപ്പിച്ചു. എന്നാല്‍ 28 റണ്‍സെടുക്കവെ നിക്കേള്‍സണെ സ്റ്റംപ് വിക്കറ്റിലൂടെ ജഡേജ മടക്കി.
പിന്നീട് വില്യംസണും, ടെയ്‌ലറും ചേര്‍ന്ന് വളരെ സൂക്ഷ്മതയോടെ ബാറ്റ് വീശാന്‍ തുടങ്ങി. 30 ാം ഒവറില്‍ വില്യംസണ്‍ സെഞ്ചുറി തികച്ചു. എന്നാല്‍ 95 പന്തില്‍ 67 റണ്‍സെടുത്ത് വില്യംസണും പുറത്തായി. ചഹലിനാണ് വിക്കറ്റ്. മറുവശത്ത് ടേയ്‌ലര്‍ പിടിച്ച് നിന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കെണ്ടേ ഇരുന്നു. നിഷാം 12 റണ്‍സിലും, ഗ്രാന്‍ഡ്‌ഹോം 16 റണ്‍സിലും പുറത്തായി. ടേയ്‌ലറും (67), ലതാമുമാണ് ക്രീസില്‍. ഇന്ത്യക്കുവേണ്ടി ബുവനേശ്വറും, പാണ്ഡ്യയും ഒരോ വിക്കറ്റ് വീതം നേടി.