07 June, 2019 06:03:25 PM
കുടിവെള്ളം കൊണ്ട് കാറ് കഴുകി; കോഹ്‌ലിയില്‍ നിന്നും 500 രൂപ പിഴ ഈടാക്കി കോര്‍പ്പറേഷന്‍
ഗുഡ്ഗാവ്: കുടിവെള്ളം കൊണ്ട് കാറു കഴുകിയ കോഹ്‌ലിയില്‍ നിന്നും പിഴ ഈടാക്കി ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. കുടിവെള്ളം പാഴാക്കിയതിന് 500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. കോഹ്‌ലിയുടെ വീട്ടില്‍ കുടുവെള്ളം കൊണ്ട് കാര്‍ കഴുകുന്ന കാര്യം അയല്‍ക്കാരാണ് കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ അധികൃതര്‍ 500 രൂപ പിഴയടക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.
വീട്ടുജോലിക്കാരനാണ് ഇത്തരത്തില്‍ കുടിവെള്ളം കൊണ്ട് കാര്‍ കഴുകിയത്. കൊഹ്‌ലിയുടെ വസതിയിലെ എസ്.യു.വി അടക്കമുള്ള ആറോളം കാറുകള്‍ കുടിവെള്ളം ഉപയോഗിച്ച് കഴുകുന്നുണ്ടെന്നായിരുന്നു അയല്‍ക്കാര്‍ നല്‍കിയ പരാതി. വേനല്‍ കടുത്തതോടെ ഉത്തരേന്ത്യയില്‍ കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടി കര്‍ശനമാക്കിയിരിക്കുകയായിരുന്നു