19 March, 2016 03:46:51 PM
മലിംഗയ്ക്ക് പകരക്കാരനായി ജെഫ്രി വാന്‍ഡേര്‍സെ
മുംബൈ: പരിക്കേറ്റ് പുറത്തായ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയുടെ പകരക്കാരനായി ജെഫ്രി വാന്‍ഡേര്‍സെയെ ശ്രീലങ്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. മലിംഗയ്ക്ക് ഇടതുകാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാവാതെ വന്ന്തോടെയാണ് 26 കാരനായ വാന്‍ഡേര്‍സെയെ ടീമില്‍ ഇടം നല്‍കിയത്.
ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന മലിംഗ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും പങ്കെടുത്തിരുന്നില്ല. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു.