26 May, 2019 08:42:11 AM
വേള്‍ഡ്കപ്പ് ക്രിക്കറ്റ്: ഇന്ത്യന്‍ ടീമിന്‍റെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിശീലനത്തിനിടെ പരിക്ക്
ലണ്ടന്‍: വേള്‍ഡ്കപ്പ് ക്രിക്കറ്റ് ഏകദിനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിശീലനത്തിനിടെ പരിക്കേറ്റു. പരിശീലനത്തിനിടെ വലംകൈയ്യില്‍ പന്ത് വന്നിടിച്ചതിനെത്തുടര്‍ന്നാണു താരത്തിനു പരു ക്കേറ്റത്. കടുത്ത വേദനയെത്തുടര്‍ന്നു വിജയ് ശങ്കര്‍ പരിശീലനം മതിയാക്കി താരം മടങ്ങി. ലോകകപ്പില്‍ കളിക്കുകയെന്ന വിജയ് ശങ്കറിന്റെ സ്വപ്‌നത്തിന് പരിക്ക് തിരിച്ചടിയായേക്കും. ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി പന്തെറിയാനെത്തിയ ഖലീല്‍ അഹമ്മദിന്റെ പന്താണ് വിജയ് ശങ്കറിന്റെ കൈത്തണ്ടയില്‍ കൊണ്ടത്.