28 April, 2019 06:37:55 AM
ഐപിഎല്‍ 45ആം മത്സരത്തില്‍ സണ്‍ റൈസേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം
ജയ്പൂര്‍: ഐപിഎല്ലിലെ 45ആം മത്സരത്തില്‍ സണ്‍ റൈസേഴ്സിനെതിരെ രാജസ്ഥാന് വിജയം. ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍റെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു . നിശ്ചിത 20 ഓവറില്‍ സണ്‍റൈസേഴ്സ് എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 160 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അഞ്ച് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി.
രാജസ്ഥാന് വേണ്ടി സഞ്ജു സാംസണ്‍ പുറത്താകാതെ 48 റണ്‍സ് നേടി. നേരത്തെ മനീഷ് പാണ്ഡെയുടെ ഇന്നിങ്‌സ് ബലത്തിലാണ് സണ്‍റൈസേഴ്‌സ് 160-ല്‍ എത്തിയത്. മനീഷ് പാണ്ഡെ 61 റണ്‍സ് നേടി.11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവുമായി പോയിന്‍്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള സണ്‍ റൈസേഴ്സ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല.ഇന്നലത്തെ ജയത്തോടെ രാജസ്ഥാന്‍ ആറാം സ്ഥാനത്തെത്തി.