07 April, 2019 07:16:31 AM


ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ 40 റണ്‍സിന്റെ കൂറ്റന്‍ ജയം




ഹൈദരാബാദ്‌: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ 40 റണ്‍സിന്റെ കൂറ്റന്‍ ജയം. 26 പന്തില്‍നിന്ന്‌ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 46 റണ്ണുമായി പുറത്താകാതെനിന്ന പൊള്ളാര്‍ഡിന്റെ മികവില്‍ മുംബൈ ഇന്ത്യ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 136 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്‌ 96 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യമത്സരത്തില്‍തന്നെ 3.4 ഓവറില്‍ 12 വഴങ്ങി ആറുവിക്കറ്റുവീഴ്‌ത്തിയ അന്‍സാരിയാണ്‌ ഹൈദരാബാദിനെ തകര്‍ത്തത്‌. 

ആറിന്‌ 86 റണ്ണെന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ശേഷമാണു പൊള്ളാര്‍ഡ്‌ ആഞ്ഞടിച്ചത്‌. ടോസ്‌ നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. നായകന്‍ രോഹിത്‌ ശര്‍മയെ (14 പന്തില്‍ 11) ദേവീന്ദര്‍ ഹൂഡയുടെ കൈയിലെത്തിച്ച്‌ മുഹമ്മദ്‌ നബി ആദ്യ വിക്കറ്റെടുത്തു. സൂര്യകുമാര്‍ യാദവ്‌ (ഏഴ്‌) സന്ദീപ്‌ ശര്‍മയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ക്വിന്റണ്‍ ഡി കോക്ക്‌ (18 പന്തില്‍ 19) സിദ്ധാര്‍ഥ്‌ കൗളിന്റെ പന്തിലും പുറത്തായി. ഇഷന്‍ കിഷന്‍ (21 പന്തില്‍ 17), കൃണാല്‍ പാണ്ഡ്യ (ആറ്‌), ഹാര്‍ദിക്‌ പാണ്ഡ്യ (14 പന്തില്‍ 14), രാഹുല്‍ ചാഹാര്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സിനു വേണ്ടി സിദ്ധാര്‍ഥ്‌ കൗള്‍ രണ്ട്‌ വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, സന്ദീപ്‌ ശര്‍മ, മുഹമ്മദ്‌ നബി, റാഷിദ്‌ ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റുമെടുത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K