16 March, 2016 03:37:17 PM


ട്വന്‍റി 20 ലോകകപ്പില്‍ ബംഗ്ലാദേശിന് 202 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ടി ട്വന്റി ലോകകപ്പില്‍ പാകിസ്താനെ തോല്‍പിക്കാന്‍ ബംഗ്ലാദേശിന് വേണ്ടത് ഇരുപത് ഓവറില്‍ 202 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇരുപത് ഓവറില്‍ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ്.

മുഹമ്മദ് ഹഫീസിന്റെയും അഹമ്മദ് ഷെഹ്‌സാദിന്റെയും അര്‍ധസെഞ്ച്വറികളുടെയും ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും ബലത്തിലാണ് പാകിസ്താന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.


തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, സബീര്‍ റഹ്മാന്‍, ഷാക്കിബ് ഉള്‍ ഹസന്‍, മെഹമ്മദുളള, മുഷ്ഫിക്കര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് മിഥുന്‍, മഷ്റഫി മുര്‍ത്താസ(ക്യാപ്റ്റന്‍), അറാഫത് സണ്ണി, ടസ്‌കിന്‍ അഹമ്മദ്, അല്‍-അമീന്‍ ഹുസൈന്‍ എന്നിവരാണ് ബംഗ്ലാദേശ് ടീം.

അഹമ്മദ് ഷഹസാദ്, ഷര്‍ജീല്‍ ഖാന്‍, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്ക്, ഉമര്‍ അക്മല്‍, സര്‍ഫറാസ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷാഹിദ് അഫ്രീദി (ക്യാപ്റ്റന്‍), ഇമാദ് വസീം, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പാകിസ്ഥാന്‍ ടീം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K